ഞങ്ങൾ വീണ്ടും എത്തി:
ഞങ്ങളുടെ ഗുരുനാഥന്മാരെ ഒരു നോക്കു കാണാൻ
വാർത്ത: ഫൈസൽ പെരുവയൽ
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട്:
കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ 2011-12 എസ്എസ്എൽസി ബാച്ചിൽ പഠിച്ചിറങ്ങിയവരാണ് ഞങ്ങൾ.
നീണ്ട ഇടവേളക്കുശേഷം ഞങ്ങൾ ഞങ്ങളുടെ ഗുരുനാഥന്മാരെ കാണാൻ ഈ കലാലയത്തിൽ എത്തിയിരിക്കുകയാണ്.
ഞങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു കലാലയം തന്നെയായിരുന്നു കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ.
പത്താം ക്ലാസ്സ് കഴിഞ്ഞതിനു ശേഷം എല്ലാവരും ഓരോ വഴിക്ക് നീങ്ങി.
എന്നാൽ നേരിൽ കണ്ടുമുട്ടുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു.
ചിലർക്ക് ജോലി വിദേശത്താണ്.
എന്നാൽ മറ്റു ചിലർ ബിസിനസ്സുകാർ ഉണ്ട്.
ഉന്നതവിദ്യാഭ്യാസം നേടിയിട്ടും ജോലി ഒന്നും കിട്ടാതെ സാധാരണ കൂലിപ്പണിക്ക് പോകുന്ന വരും ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ട്. ഒപ്പം പഠിച്ച പെൺകുട്ടികളുടെ എല്ലാം തന്നെ വിവാഹം കഴിഞ്ഞതാണ്. അവർ ഈ കൂടിച്ചേരലിന് എത്തിയത് അവരുടെ കുഞ്ഞുങ്ങളുമായിട്ടായിരുന്നു.
2011-12ൽ ഞങ്ങൾ പഠിച്ചിറങ്ങിയപ്പോൾ നീണ്ട ഇടവേളകൾ കഴിഞ്ഞതിനുശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. ഞങ്ങളുടെ ബാച്ചിൽ ആകെ 50 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.
അതിൽ മുപ്പതോളം കുട്ടികൾ ഇന്നലെ ഗുരുനാഥന്മാരെ കാണാൻ വന്നു.
ഇന്നലെ ഞങ്ങളുടെ ഗുരുനാഥൻ മാർക്ക്
ഞങ്ങൾക്ക് നല്ല അറിവ് പകർന്നു തന്ന,
ഞങ്ങളോട് സ്നേഹം മാത്രം പങ്കിട്ട അധ്യാപകരെ ഞങ്ങൾ ആദരിച്ചു. വർഷങ്ങൾക്കുശേഷമാണ് ഞങ്ങൾ അധ്യാപകരെ കണ്ടുമുട്ടുന്നത്.
ഞങ്ങൾ ഇന്നലെ ഈ കലാലയത്തിലെ എല്ലാ അധ്യാപകർക്കും ഭക്ഷണവും വിതരണം ചെയ്തിരുന്നു.
ഇപ്പോഴത്തെ ഹെഡ്മാസ്റ്ററായ വി കെ ഫൈസൽ സാർ, എച്ച് എ ബിച്ചുപാത്തുമ്മ, ഈ ഫാത്തിമ ടീച്ചർ, സീന ടീച്ചർ, ടി കെ ഫൈസൽ, ഒ സാജിത,റോഷൻ സാർ, റിയാസ്, പി സ്മിത, തുടങ്ങി ഒട്ടനവധി അധ്യാപകർ ഞങ്ങളുമായി ഏറെനേരം കുശലങ്ങൾ പറഞ്ഞു.
അർഷാദ്, ജിബില, ഷഹാന, സിൻസാർ, ഷിബിൻഷാദ്, അസ്ന തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു
അവസാനം ഫോട്ടോ സെക്ഷനോടുകൂടി ഞങ്ങൾ ആ കലാലയത്തിൽ നിന്നും തിരിച്ചു പോന്നു