പുതുക്കുടി കോട്ടായി ഫുട്പാത്ത് ഉദ്ഘാടനം നിർവഹിച്ചു
പെരുമണ്ണ:
പുതുക്കുടി കോട്ടായി ഫുട്പാത്ത് ഉദ്ഘാടനം നിർവഹിച്ചു. 1,95,000 രൂപ വകയിരുത്തി നിർമ്മിച്ച ഫുട്പാത്തിന്റെ ഉദ്ഘാടനം പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെകെ ഷമീർ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചു,വാർഡ് വികസന സമിതി കൺവീനർ ടി സെയ്തുട്ടി, മുൻ പഞ്ചായത്ത് മെമ്പർമാരായ പിപി വിജയകുമാർ, ശ്യാംകുമാർ, സി ഡി എസ് മെമ്പർ മാലതി, അയൽ സഭ അംഗങ്ങളായ കബീര്‍, സാബിറ, സുബ്രഹ്മണ്യൻ ചീരോത്ത് തുടങ്ങിയവർ സംബന്ധിച്ചു