ബി കെ നസീറിൻ്റെ കുടുംബത്തിന് വേണ്ടി
പെരുവയൽ ആനക്കുഴിക്കര സ്നേഹസ്പർശം കൂട്ടായ്മ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൻ്റെ തുക കുടുംബത്തിന് കൈമാറി
പെരുവയൽ:
പെരുവയൽ പഞ്ചായത്തിലെ ആനക്കുഴിക്കര യിൽ പ്രവർത്തിച്ചുപോരുന്ന ജീവകാരുണ്യ സംഘടനയായ സ്നേഹസ്പർശം കൂട്ടായ്മ ബി കെ നസീറിനെ കുടുംബത്തിനുവേണ്ടി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന് തുക കുടുംബത്തിന് കൈമാറി
സഹപ്രവർത്തകർ എല്ലാം തന്നെ ജനുവരി മാസം പതിനാലാം തീയതി ഇതിനു വേണ്ടി രൂപീകരിച്ച കമ്മിറ്റി ഒരുമിച്ച് കൂടുകയും ഫെബ്രുവരി മാസം രണ്ടാം തീയതി ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് ആനക്കുഴിക്കര യിലുള്ള മോൻസി ആർക്കഡിൽ വെച്ച് ചേർന്ന പൊതുവായ സംഗമത്തിൽ കുടുംബത്തിന് ചെക്ക് കൈമാറി
ചടങ്ങിൽ ചെയർമാൻ മുഹമ്മദ് സി,
കൺവീനർ ജിത്തു, റുബീസ് തുടങ്ങിയവർ സംസാരിച്ചു