പെരുമണ്ണ :
ലോക രാഷ്ട്രങ്ങളുടെ അഭ്യർത്ഥനയ്ക്ക് ചെവി കൊടുക്കാതെ റഷ്യ യുക്രെയ്നെതിരെ തുടങ്ങിയ യുദ്ധത്തിനെതിരെയുള്ള സന്ദേശവുമായി അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ. യുദ്ധത്തിനെതിരെയുള്ള പോസ്റ്ററുകൾ ഉയർത്തി സ്കൂളിൽ നടന്ന പരിപാടി പ്രധാനാധ്യാപിക പി.പി ഷീജ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എല്ലാ വിദ്യാർത്ഥികളും യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്തു. സ്റ്റാഫ് സെക്രട്ടറി എ.പി അബ്ന അധ്യക്ഷത വഹിച്ചു. എം.ഷീന, കെ.പി ബിനിത, കെ.പി അഹമ്മദ് ഫൈസൽ, കെ. ഇമാമുദ്ദീൻ,എം.വൃന്ദ, കെ. അൻസില ബാനു സംസാരിച്ചു. ചടങ്ങിന് എസ്.ആർ.ജി കൺവീനർ ടി.കെ ബാസില ഹനാൻ സ്വാഗതവും ഐ. സൽമാൻ നന്ദിയും പറഞ്ഞു