Peruvayal News

Peruvayal News

പെരിങ്ങളം കുരിക്കത്തൂർ പെരുവഴിക്കടവ് റോഡ് പ്രവൃത്തി പുരോഗമിക്കുന്നു


പെരിങ്ങളം കുരിക്കത്തൂർ പെരുവഴിക്കടവ് റോഡ് പ്രവൃത്തി പുരോഗമിക്കുന്നു 

പെരിങ്ങളം കുരിക്കത്തൂർ പെരുവഴിക്കടവ് റോഡ് ടാറിങ് പ്രവൃത്തി ആരംഭിച്ചു. താമരശ്ശേരി വരിട്ടിയാക്കിൽ സി.ഡബ്ല്യു.ആർ.ഡി.എം റോഡിലെ പെരിങ്ങളത്ത് നിന്നാണ് ഈ റോഡ് ആരംഭിക്കുന്നത്. അഞ്ച് കോടി രൂപയാണ് ഈ റോഡിന് വേണ്ടി അനുവദിച്ചിട്ടുള്ളത്. പി.ടി.എ റഹീം എം.എൽ.എ വർക്ക് സൈറ്റിൽ നേരിട്ടെത്തി റോഡ് പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി.

ആദ്യഘട്ട ടാറിംഗ് ആയ ബി.എം ആണ് ഇപ്പോൾ നടന്നുവരുന്നത്. രണ്ടാം ഘട്ടമായുള്ള ബി.സി ടാറിങ് ഇപ്പോഴുള്ള പ്രവൃത്തിയുടെ പൂർത്തീകരണത്തോടെ ആരംഭിക്കും. 

ഈ റോഡിൻ്റെ രണ്ടാം ഘട്ടമായി പെരുവഴിക്കടവ് മുതൽ ഇഷ്ടികബസാർ വരെയുള്ള ഭാഗം ആധുനികരീതിയിൽ നവീകരിക്കുന്നതിന് 3.37 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കിയിട്ടുണ്ട്. ടെണ്ടർ പൂർത്തീകരിച്ച് പ്രസ്തുത പ്രവൃത്തി ആരംഭിക്കാൻ വേണ്ട അടിയന്തിര നടപടികൾ സ്വീകരിച്ചു വരുന്നതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. 

പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ കുന്നമംഗലം ഗവ. കോളേജ്, എം.വി.ആർ ക്യാൻസർ സെൻ്റർ, എൻ.ഐ.ടി, കൂളിമാട്, മാവൂർ തുടങ്ങിയ ഇടങ്ങളിലേക്കുള്ള എളുപ്പമാർഗ്ഗമായി ഈ റോഡ് മാറും.
Don't Miss
© all rights reserved and made with by pkv24live