ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന ബോധവൽക്കരണത്തിന്റെ ഭാഗമായി യോജന സംഗമം സംഘടിപിച്ചു. ചാത്തമംഗലം നമ്പ്യാർ മാസ്റ്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അഡ്വ. PTA റഹീം MLA ഉൽഘാടനം ചെയ്തു. പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് സുഷമ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ മാരായ പുഷ്പ, റീന, മെമ്പർമാരായ സതീദേവി, വിദ്യൂൽലത, ഷീസ സുനിൽകുമാർ , എന്നിവർ ആംശസകൾ നേർന്നു. ICDSസൂപ്രവൈസർ ദിവ്യ സ്വാഗതം പറഞ്ഞു. ശ്രീനിവാസൻ , മണി എന്നിവർ ക്ലാസെടുത്തു