ശുചിത്വ മാലിന്യ സംസ്ക്കരണ രംഗത്ത് പുതിയ ഇടപെടലുമായി പെരുമണ്ണ ഗ്രാമ പഞ്ചായത്ത്
പെരുമണ്ണ :
2021-22 വാർഷിക പദ്ധതിയിൽ വീടുകളിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ പരിപാലിക്കുന്നതിന്റെ ഭാഗമായി ബയോ ബിൻ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിർവ്വഹിച്ചു. വൈ.പ്രസിഡണ്ട് സി ഉഷ ആദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.പ്രേമദാസൻ ,എം.എ പ്രതീഷ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.കെ ഷമീർ . വി പി കബീർ, ആമിനാബി ടീച്ചർ.കെ.പി രാജൻ, സെക്രട്ടറി എൻ.ആർ രാധിക, വി ഇ ഒ മാരായ സിംലി, ജിജി ഗോവിന്ദ് എന്നിവർ സംസാരിച്ചു.