രാമനാട്ടുകര തോട്ടുങ്ങലില്‍ ആളൊഴിഞ്ഞ പറമ്പില്‍ തീപിടിത്തം
രാമനാട്ടുകര: തോട്ടുങ്ങലില്‍ ആളൊഴിഞ്ഞ പറമ്പില്‍ തീപിടിത്തം. മീഞ്ചന്തയില്‍നിന്നെത്തിയ അഗ്നിശമനസേനയും നാട്ടുകാരും തീയണച്ചു.ദേശീയപാതയോരത്ത് ഒഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ചിരുന്ന ബി.എസ്.എന്‍.എല്ലിന്റെ കേബിളുകളാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ തോട്ടുങ്ങല്‍ ടര്‍ഫിന് സമീപത്താണ് തീപിടിത്തം. കൗണ്‍സിലര്‍ കെ. ജയ്സല്‍, എയ്ഡ് പോസ്റ്റ് എസ്.കെ. അരവിന്ദന്‍, റസിഡന്‍സ് ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.