മുസ്‌ലിം ലീഗ് റേഷൻകാർഡ് പുതുക്കൽ ക്യാംപ് നടത്തി
ഒളവണ്ണ:
കമ്പിളിപറമ്പ് വാർഡ് മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ റേഷൻ കാർഡ് പുതുക്കൽ ക്യാംപ് മൂന്നാംഘട്ടം ഉൽഘാടനം ഗ്രാമപഞ്ചായത്ത് അംഗം വെള്ളരിക്കൽ മുസ്തഫ നിർവഹിച്ചു. വാർഡ് ലീഗ് പ്രസിഡണ്ട് എം ബീരാൻ കോയ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വനിതാ ലീഗ് സെക്രട്ടറി പി.എം സൗദ, മേഖലാ മുസ്‌ലിം ലീഗ് സെക്രട്ടറി സി. ഹാസിഫ്, സത്താർ പാലത്തുംകണ്ടി, നൗഷാദ് എൻ.വി, നസറുദ്ധീൻ സി.പി, റഹീഷ തുടങ്ങിയവർ നേതൃത്വം നൽകി.