അരീക്കൽ വളപ്പിൽ റോഡ് നിർമ്മാണം
പെരുവയൽ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് അരീക്കൽ വളപ്പിൽ റോഡ് നിർമ്മാണം വാർഡ് മെമ്പർ രേഷ്മ തെക്കേടതിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി
പെരുവയൽ:
പെരുവയൽ പഞ്ചായത്ത് വാർഡ് 10 ലെ അരീക്കൽ വളപ്പിൽ റോഡ് നിർമ്മാണം തൊഴിലുറപ്പ് ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കി.. പ്രദേശവാസികളുടെ ജനകീയ കമ്മറ്റി യുടെ നേതൃത്വത്തിൽ ആണ് റോഡ് നിർമാണപ്രവർത്തനം പൂർണമായും നടന്നതു..കൺവീനർ നിജേഷ് മുണ്ടക്കലും ചെയർമാൻ സലാഹുദ്ധീൻ വളപ്പിലും ആയി കമ്മിറ്റിയും വാർഡ് മെമ്പർ രേഷ്മ തെക്കേടതിന്റെ മേൽനോട്ടത്തിൽ നാട്ടുകാരും മുഴുവൻ സമയ പ്രവർത്തനത്തിൽ പങ്കെടുത്തു... വർക്ക് പൂർണമായും ജനകീയമായി നടത്തി വിജയമാക്കിയ കമ്മിറ്റിയെയും സഹായിച്ചവരെയും മെമ്പർ അഭിനന്ദിച്ചു