രണ്ട് റോഡ് പ്രവൃത്തികള്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
കുന്ദമംഗലം, എലത്തൂര്‍ മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട രണ്ട് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം 27-02-2022 ഞായര്‍ ഉച്ചക്ക് 12 മണിക്ക് പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. പണ്ടാരപ്പറമ്പ പാലം പരിസരത്ത് വെച്ച് നടത്തുന്ന പരിപാടിയില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, പി.ടി.എ റഹീം എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും.
2020-21 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 3 കോടി രൂപ ചെലവിലാണ് പന്തീര്‍പാടം തേവര്‍കണ്ടി റോഡ് നവീകരിക്കുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഈ റോഡ് ദേശീയപാത 766 നെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിഷ്കരണ പ്രവൃത്തികള്‍ നടത്തിവരുന്ന താമരശ്ശേരി വരിട്ട്യാക്കില്‍ സി.ഡബ്ല്യു. ആര്‍.ഡി.എം റോഡുമായാണ് ബന്ധിപ്പിക്കുന്നത്.
6.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ കുമ്മങ്ങോട്ട്താഴം പണ്ടാരപ്പറമ്പ പന്തീര്‍പാടം റോഡ് കുന്ദമംഗലം, എലത്തൂര്‍ നിയോജക മണ്ഡലങ്ങളെയാണ് പരസ്പരം ബന്ധിപ്പിക്കുന്നത്. നാഷനല്‍ ഹൈവേ 766 ല്‍ പന്തീര്‍പാടം ജംഗ്ഷനില്‍ നിന്നാണ് ഈ റോഡ് ആരംഭിക്കുന്നത്. പ്രസതുത പ്രവൃത്തിയില്‍ പന്തീര്‍പാടം ജംഗ്ഷനില്‍ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടുന്ന പദ്ധതികൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.