Peruvayal News

Peruvayal News

കുന്നമംഗലം പെരിങ്ങളം റോഡ് ടാറിങ് പ്രവർത്തി പുരോഗമിക്കുന്നു


കുന്നമംഗലം പെരിങ്ങളം റോഡ് ടാറിങ് പ്രവർത്തി പുരോഗമിക്കുന്നു 

കുന്നമംഗലം പെരിങ്ങളം റോഡിൻ്റെ ബി.എം.ബി.സി ടാറിങ് പ്രവൃത്തി പുരോഗമിക്കുന്നു. നാഷണൽ ഹൈവേ 766 ൽ കുന്നമംഗലം ടൗണിനെ പെരിങ്ങളം ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന സുപ്രധാന റോഡാണിത്. 

വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവർത്തി ഉൾപ്പെടെ നടന്നതിനാൽ റോഡിൻ്റെ നേരത്തെ പരിഷ്കരിച്ചിരുന്ന ഭാഗങ്ങൾ തകർന്നു കിടക്കുകയായിരുന്നു. ഇതിനുള്ള പരിഹാരമായാണ് 
ആധുനിക രീതിയിൽ താറിംഗ് പ്രവർത്തി നടത്തുന്നതിന് നടപടി സ്വീകരിച്ചത്.

പൊതുമരാമത്ത് വകുപ്പ് മുഖേന 50 ലക്ഷം രൂപയാണ് ഈ പ്രവർത്തിക്ക് വേണ്ടി വകയിരുത്തിയിട്ടുള്ളത്. പി.ടി.എ റഹീം എം.എൽ.എ റോഡ് പ്രവൃത്തി വിലയിരുത്തുന്നതിന്  സ്ഥലം സന്ദർശിച്ചു.
Don't Miss
© all rights reserved and made with by pkv24live