ആനക്കാംപൊയിൽ എൽ.പി സ്കൂളിന് മേശയും,ബെഞ്ചും നൽകി
തിരുവമ്പാടി :
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി ആനക്കാംപൊയിൽ ഗ്രാമ പഞ്ചായത്ത് എൽപി സ്കൂളിന് മേശകളും ,ബെഞ്ചുകളും നൽകി. വിതരോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവ്വഹിച്ചു.ഉല്ലാസ ഗണിതം വിദ്യാഭ്യാസ പദ്ധതി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ബിന്ദു ജോൺസൻ ,ഷൈനി ബെന്നി, മഞ്ജു ഷിബിൻ, ഷൗക്കക്കത്തലി കൊല്ലളത്തിൽ, പ്രധാനാദ്യാപിക ബിന്ദു എസ്, സുജിത്ത്,
സ്വാഗതം - ബിന്ദു.എസ് ഷിജി, പി.ജെ തുടങ്ങിയവർ സംസാരിച്ചു.