മാവൂർ ക്രെസെന്റ് പബ്ലിക് സ്കൂൾ
കായിക പ്രതിഭകളെ ആദരിച്ചു
കഴിഞ്ഞദിവസം നടന്ന കായിക മത്സരത്തിൽ പങ്കെടുത്ത വിജയിച്ച പ്രതിഭകളെ ആദരിച്ചു.
മാവൂർ സബ് ഇൻസ്പെക്ടർ അബ്ബാസ് സാർ ഉദ്ഘാടനം ചെയ്തു നമ്മൾ ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം ഉണർവിൽ കാണുന്നതാണ് യഥാർത്ഥ സ്വപ്നം എന്നും അത് പൂർത്തീകരിക്കാൻ നിങ്ങൾ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാല് ഗ്രൂപ്പുകളിലായി വിദ്യാർത്ഥികൾ മാറ്റുരച്ചു, റോക്സ്റ്റാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലസിത, മിനി, വിധു എന്നീ ടീച്ചേഴ്സ് മത്സരത്തിന് നേതൃത്വം നൽകി. പ്രസ്തുത പരിപാടിയിൽ പ്രധാനാധ്യാപകൻ മുഹമ്മദ് വെണ്ണക്കാട് സ്വാഗതവും പി എം അഹമ്മദ് കുട്ടി അധ്യക്ഷനുമായി മാനേജർ എം പി അഹമ്മദ് ട്രഷറർ കരീം എന്നിവർ ആശംസ അർപ്പിച്ചു മിനി ടീച്ചർ നന്ദിയും പറഞ്ഞു.