ജ്ഞാനപീഠം പുരസ്കാര ജേതാവ് എസ്.കെ.പൊറ്റെക്കാട്ട് അനുസ്മരണവേദിയുടെ എസ്.കെ.പൊറ്റെക്കാട്ട് പുരസ്കാര സമർപ്പണം മലപ്പുറത്ത്, ഡോക്ടർ എം.പി.അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്തു.
സാഹിത്യകാരി ഡോക്ടർ കെ.പി.സുധീര അധ്യക്ഷത വഹിച്ചു.
എസ്.കെ.പൊറ്റെക്കാട്ടിന്റെ മകൾ
ശ്രീമതി സുമിത്ര ജയപ്രകാശ്,
ഭർത്താവ് ശ്രീ.ജയപ്രകാശ് ഇന്ദ്രനീലം,
സ്വാഗതസംഘം ചെയർമാൻ
ശ്രീ.മാങ്ങോട്ടിൽ ബാലകൃഷ്ണൻ,
ജനറൽ കൺവീനർ റഹിം പൂവാട്ടുപറമ്പ്,
വൈസ് ചെയർമാൻ ചലച്ചിത്ര നിർമ്മാതാവ്
ശ്രീ.ഷാജി കട്ടുപ്പാറ,
കൺവീനർമാരായ
ശ്രീ.കെ.എം.ഗോവിന്ദൻ നമ്പൂതിരി,
അഡ്വക്കറ്റ് ഫസലുൽഹഖ് പറമ്പാടൻ,
ട്രഷറർ ശ്രീ.റഷീദ് മുതുകാട്,
സാഹിത്യ പുസ്തക പ്രസാധനം മാനേജിംഗ് എഡിറ്റർ ശ്രീ.സുദീപ് തെക്കേപ്പാട്ട്
തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
കലാസാഹിത്യ സാംസ്കാരിക കവിതാ മേഖലകളിൽ അരനൂറ്റാണ്ട് പിന്നിട്ട ബഹുമുഖ പ്രതിഭ ശ്രീ.ആലങ്കോട് ലീലാകൃഷ്ണൻ,
ചലച്ചിത്ര ടെലിവിഷൻ സീരിയൽ നിർമ്മാതാവും നടനും സാഹിത്യകാരനുമായ
ശ്രീ.ഇബ്രാഹിംകുട്ടി (നോവൽ:പുരോയാനം),
ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ
ശ്രീ.സമദ് മങ്കട
(ചരിത്ര ഗവേഷണ മതസൗഹാർദ്ദ പഠനഗ്രന്ഥം: മുഹമ്മദ് നബിയും മഹാത്മാഗാന്ധിയും) എന്നിവർക്ക് എസ്.കെ.പൊറ്റെക്കാട്ട് പുരസ്കാരം ഡോക്ടർ എം.പി.അബ്ദുസ്സമദ്
സമദാനി സാഹിബ് എം.പി. സമ്മാനിച്ചു.
കലാകൈരളി കലാസാഹിത്യ സാംസ്കാരിക
വേദിയുടെ കലാകൈരളി പുരസ്കാരങ്ങൾ
സപര്യ കലാക്ഷേത്ര പ്രിൻസിപ്പാളും ഗായികയുമായ ശ്രീമതി രജനി പ്രവീൺ,
'മഹാകാലൻ' ഷോർട്ട് ഫിലിമിന്റെ കഥാകൃത്തും സംവിധായകനും നടനുമായ
ശ്രീ.ശ്രീജിത്ത് മാരിയിൽ,
കഥാകൃത്തുക്കളായ
ഡോക്ടർ ഒ.എസ്. രാജേന്ദ്രൻ
(പാത്തുമ്മേടെ ചിരി),
ശ്രീ.ഷിജിത് പേരാമ്പ്ര (മൈമൂന),
കവി ശ്രീമതി കെ.റസീന ടീച്ചർ
(കവിതകൾ: ആത്മായനങ്ങൾ/ ചുനപൊള്ളിയ വാക്കുകൾ) എന്നിവർക്കാണ് സമ്മാനിച്ചത്.