വെള്ളലശ്ശേരി ശാഖ SKSSF സ്ഥാപക ദിനം ആചരിച്ചു.
കട്ടാങ്ങൽ : എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനമായ ഇന്ന് വെള്ളലശ്ശേരി ശാഖയിൽ സ്ഥാപക ദിനമാചരിച്ചു. രാവിലെ 5:45 ന് പള്ളിയിൽ മഹല്ല് വെച്ച് മത പഠന ക്ലാസും സ്ഥാപക ദിന സംഗമവും നടന്നു. ചടങ്ങിൽ എസ്.കെ.എസ്.എസ്.എഫ് മെമ്പർഷിപ്പ് കാർഡ് വിതരണ ഉദ്ഘാടനം മഹല്ല് ഖത്തീബ് അബൂബക്കർ യമാനി ട്രെന്റ് സെക്രട്ടറി സഹദ്.പി.പി ക്ക് നൽകി നിർവഹിച്ചു. തുടർന്ന് ദാറുസ്സലാം മദ്രസ പരിസരത്ത് വെച്ച് നടന്ന പതാക ഉയർത്തൽ ചടങ്ങിൽ മഹല്ല് പ്രസിഡന്റ് പി.പി മൊയ്‌തീൻ ഹാജി പതാക ഉയർത്തി. അബൂബക്കർ യമാനി പ്രാർത്ഥന നിർവഹിച്ചു.