വാർത്ത: സിദ്ധീഖ് വൈദ്യരങ്ങാടി
എസ്.കെ .എസ്.എസ് എഫ് സ്ഥാപക ദിനം പുളിഞ്ചോട്ടിൽ ആഘോഷമായി.
രാമനാട്ടുകര :
എസ്.കെ .എസ്.എസ് എഫ് സ്ഥാപക ദിനം പുളിഞ്ചോട്ടിൽ ആഘോഷമായി. . ഖാദിരിയ്യ മസ്ജിദ് ഖത്തീബ് സുഹൈൽ വാഫി മോങ്ങം
പതാക ഉയർത്തുകയും ദുആ സംഗമത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു.
മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും യൂണിറ്റ്, ക്ലസ്റ്റർ, മേഖല ഭാരവാഹികൾക്കുള്ള അനുമോദനവും നൽകി.
യൂണിറ്റ് ജനറൽ സെക്രട്ടറി എ ഹകീം സ്വാഗതം പറഞ്ഞു യൂണിറ്റ് പ്രസിഡന്റ് അബ്‌ദുൽ എം ബാസിത് അധ്യക്ഷനായി. ട്രഷറർ എം ബാഹിസ് നന്ദിയും പറഞ്ഞു. സംഗമത്തിൽ എസ്. വൈ.എസ് പുളിഞ്ചോട് യൂണിറ്റ് ഭാരവാഹികളും രാമനാട്ടുകര ക്ലസ്റ്റർ ഭാരവാഹികളും മഹല്ല് പ്രതിനിധികളും എസ്.കെ.എസ്.ബി.വി പ്രവർത്തകരും പങ്കെടുത്തു.
വാർത്ത: സിദ്ധീഖ് വൈദ്യരങ്ങാടി