Peruvayal News

Peruvayal News

SKSSF ട്രെന്റ് മിഷൻ A+ എൻ.ഐ.ടി മേഖല തല ഉദ്ഘാടനം നടന്നു


SKSSF ട്രെന്റ് മിഷൻ A+ എൻ.ഐ.ടി മേഖല തല ഉദ്ഘാടനം നടന്നു

  News :  OMAK KOZHIKODE
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️


പൂവ്വാട്ടുപറമ്പ്: എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് മിഷൻ A+  എൻ. ഐ .ടി .മേഖല തല ഉദ്ഘാടനം പൂവ്വാട്ടുപറമ്പ മദ്റസത്തുൽ ഇർശാദിയ്യയിൽ ശാഖാ പ്രസിഡൻറ്  ഹാഫിള് നസ്റുദ്ധീൻ ബാഖവിയുടെ അദ്ധ്യക്ഷതയിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജോ. സെക്രട്ടറി ഒ .പി.എം.അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു. 

പ്രശസ്ത ട്രെയിനർ ബഹു: ഫൈസൽ മാസ്റ്റർ പുള്ളാവൂർ കാസിന് നേതൃത്വം നൽകി.ഷാഫി ഫൈസി പൂവ്വാട്ടു പറമ്പ്, റഊഫ് പാറമ്മൽ , അഷ്കർ പൂവ്വാട്ടു പറമ്പ്, ജാബിർ ഫൈസി ശറഫുദ്ധീൻ പി.കെ, യാസർ അറഫാത്ത്, മുനവ്വർ ഫൈറൂസ് , ശമീർ എൻ.കെ, തുടങ്ങിയവർ പങ്കെടുത്തു.ഷാഹുൽ ഹമീദ് ഫൈസി ചെറൂപ്പ സ്വാഗതവും ഹസനു ജാസിം നന്ദിയും പറഞ്ഞു

            
   
      News :  OMAK KOZHIKODE
  ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Don't Miss
© all rights reserved and made with by pkv24live