Peruvayal News

Peruvayal News

റഷീദ് ഫൈസി വെള്ളായിക്കോടിന് ജന്മനാടായ വെള്ളായിക്കോട് മഹല്ല് കമ്മിറ്റി സ്വീകരണം നൽകി


സ്വീകരണം നൽകി

പെരുമണ്ണ: 
എസ്.കെ. എസ്.എസ്.എഫ്  സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട റഷീദ് ഫൈസി വെള്ളായിക്കോടിന്  ജന്മനാടായ വെള്ളായിക്കോട്.  മഹല്ല് കമ്മിറ്റി , എസ്.കെ. എസ്.എസ്.എഫ് , എസ് വൈ.എസ്, എസ്.കെ.എസ്.ബി.വി  സംയുക്ത മായി  സ്വീകരണം നൽകി. വെള്ളായിക്കോട് വെച്ച് നടന്ന പൊതുസമ്മേളനത്തിൽ മഹല്ല് ഖത്തീബ് കെ.കെ.ജഹ്ഫർ ഫൈസി അദ്ധ്യക്ഷത വഹിക്കുകയും എസ്.കെ. എസ്.എസ്.എഫ് സംസ്‌ഥാന ട്രഷറർ സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ കണ്ണന്തളി ഉദ്‌ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയും ചെയ്തു , എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തുകയും ,ഖമറുദ്ദീൻ ഫൈസി ,കെ. ഉണ്ണിമോയി ,എം. കെ.കുഞ്ഞാമു ഹാജി വി.എം.ആലി മുസ്‌ലിയാർ , ഉവൈസ്‌ ഹുദവി , ഐ.കുഞ്ഞിമുഹമ്മദ് ,ആർ.എം.എ.കുട്ടി , വി.പി.കബീർ ,മുഹമ്മദ് സഖാഫി ,പി.ഷനൂസ് തുടങ്ങിയവർ സംബന്ധിച്ചു. മഹല്ല് ജനറൽ സെക്രട്ടറി കെ.കുഞ്ഞിമൊയ്‌ദീൻ ഹാജി സ്വഗതവും ,എസ്‌.കെ.എസ്‌.എസ്.എഫ് യൂണിറ്റ് ജനറൽ സെക്രട്ടറി എൻ. കെ.ഫായിസ് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live