വാർത്ത : മഠത്തിൽ അസീസ്: ഒളവണ്ണ
സോക്കർ ഒളവണ്ണ ഫുട്‌ബോൾ അകാദമി ജേഴ്‌സി പ്രകാശനം നടത്തി.
യുവ ഫുട്‌ബോൾ താരങ്ങളെ കണ്ടെത്തുന്നതിനു ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ തുടക്കം കുറിച്ച സോക്കർ ഒളവണ്ണ ഫുട്‌ബോൾ അകാദമി ജേഴ്‌സി പ്രകാശനം നടത്തി. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി ഉത്ഘാടനം നിർവഹിച്ചു, പ്രശസ്ത ഫുട്ബോൾ താരം വാഹിദ് സാലി മുഖ്യാതിഥിയായി. പി. ജയരാജന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ഷിനി ഹരിദാസ്, റഫ്സൽ ഒളവണ്ണ, മഠത്തിൽ അബ്ദുൽ അസീസ്, എ.ഷിയാലി, പി.പവിത്രൻ, വിപിൻ തുവശ്ശേരി , മിർജാസ് നാണിയാട്ട് , മിർഷാദ് നാണിയാട്ട്,പ്രജീഷ്.സി എന്നിവർ ആശംസകൾ അർപ്പിച്ചു