സ്പർശം പദ്ധതിയുടെ ഭാഗമായി പിതാവ് അറിയാൻ എന്ന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ പി ടി എ യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശാക്തീകരണത്തിനായി തുടക്കം കുറിച്ച പദ്ധതിയാണ് സ്പർശം പദ്ധതിയുടെ ഭാഗമായി പിതാവ് അറിയാൻ എന്ന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ കെ ഹസ്സൻ കോയ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് സ് പി സലീം അധ്യക്ഷ്യം വഹിച്ചു. പദ്ധതി കൺവീനറായ ഹനീഷ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വി കെ ഫൈസൽ, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി നൂറുദ്ദീൻ മുഹമ്മദ്, പിടിഎ വൈസ് പ്രസിഡണ്ട് വലീദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പരിപാടിയിൽ പാരൻറിംഗ് കൗൺസിലറും പ്രശസ്ത ഫുട്ബോൾ കോച്ചുമായ ദീപക് സി എം വിഷയം അവതരിപ്പിച്ചു. ഹയർസെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി പി കെ മുഹമ്മദ് അബ്ദുസ്സലാം നന്ദി പറഞ്ഞു.