എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ കരിയർ ഗൈഡൻസ് ക്ലാസുകൾ സംഘടിപ്പിച്ചു.
കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ കരിയർ ഗൈഡൻസ് ക്ലാസുകൾ സംഘടിപ്പിച്ചു.
എസ്എസ്എൽസി പരീക്ഷ എന്നത് ഏതൊരു വിദ്യാർഥിക്കും പേടിസ്വപ്നം തന്നെയാണ്.
ഏതെല്ലാം രീതിയിൽ ഉന്നത വിജയത്തോടുകൂടി പത്താംതരം വിജയിക്കാം...
എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യാതൊരുവിധത്തിലും ഭയപ്പാടോ പേടിയോ ഇല്ലാതെ എങ്ങനെ പരീക്ഷയെ നേരിടാം
എന്നിങ്ങനെ വിഷയത്തെ ആസ്പദമാക്കി കൊണ്ട് മിനി ഓഡിറ്റോറിയത്തിൽ വച്ച് വിദ്യാർഥികൾക്കായി ക്ലാസുകൾ സംഘടിപ്പിച്ചു.
പ്രശസ്ത കൗൺസിലിംഗ് വിദഗ്ദൻ പ്രമോദ് ഐക്കരപ്പടി ക്ലാസെടുത്തു. ഹെഡ് മാസ്റ്റർ വി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. നുറുദ്ധീൻ , സ്മിത, നെസ്റിൻ, സീന തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി