പാരമ്പര്യ വൈദ്യത്തെ നിരോധിക്കരുത്. എസ്.ടി.യു.
വാർത്ത: റിജുവാൻ പെരുമണ്ണ
കോഴിക്കോട് :
കോടതി വിധികളുടെ മറവിൽ എല്ലാ വിധ പാരമ്പര്യ കളരി മർമ്മ ചികിസാ രീതികളെയും നിരോധിക്കുകയും ഈ രംഗത്തെ പ്രഗൽഭകരായ ചികിൽസകരെയും അനുബന്ധ തൊഴിലാളികളെയു ദ്രോഹിക്കുകയും ചെയ്യുന്ന നടപടികൾ അവസാനിപ്പിക്കണമെന്നു പി.കെ.എം.എൻ.വി.എഫ് (എസ്.ടി.യു) കോഴിക്കോട് ജില്ലാ കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
പാരമ്പര്യ കളരി മർമ്മ നാട്ട് വൈദ്യ പ്രവർത്തകരുടെ തൊഴിൽ സംരക്ഷിക്കുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഭൂമിയിൽ ജീവൻ തുടിപ്പുണ്ടായ കാലം മുതൽ പാരമ്പര്യ ചികിത്സ നിലവിലുള്ളതാണു. ഈ ആവശ്യങ്ങൾ ഉന്നയിച്ചു മുഖ്യമന്തിക്കും പ്രതിപക്ഷ നേതാവിനും എം എൽ എ മാർക്കും പി.കെ.എം.എൻ. വി.എഫ്. (എസ് ടി യു ) നിവേദനം സമർപ്പിക്കും . ആവശ്യമെങ്കിൽ ഒറ്റക്കും കൂട്ടായും ശക്തമായ സമരം ആരംഭിക്കണമെന്നും കൺവെൻഷൻ തീരുമാനിച്ചു. പി.കെ.എം.എം.എൻ.വി.എഫ് (എസ്.ടി.യു) കൺവൻഷൻ പ്രസിഡണ്ട് അഡ്വ: എം.റഹ്മത്തുള്ള ഉൽഘാടനം ചെയ്തു. എസ് . ടി. യു സംസ്ഥാന ജനറൽ സെക്രട്ടറി യു. പോക്കർ മുഖ്യപ്രഭാഷണം നടത്തി. എസ്.ടി.യു. ജില്ലാ പ്രസിഡണ്ട് കെ.എം കോയ , ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ.സി ബഷീറിനെയും ചടങ്ങിൽ ആദരിച്ചു. പി.കെ.എം. എൻ .വി.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം.സി.അബൂബക്കർ . ഫെഡറേഷൻ സംസ്ഥാന ജില്ലാ നേതാക്കളും വിവിധ ഗുരുക്കന്മാരും പരിപാടിയിൽ പങ്കെട്ത്തു. ജില്ലാ പ്രസിഡണ്ടു ഒ.കെ.എം. അലി ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.മൊയ്തീൻ കോയ ഗുരുക്കൾ, മുബാറക്ക് ഗുരുക്കൾ എലത്തൂർ, സുഹറാബി കൊടിയത്തൂർ, സി.കെ.മൊയ്തീൻ കുട്ടി ഗുരുക്കൾ, സുനീർ ഗുരുക്കൾ ചാത്തൻകാവ്, പി.ടി.ജലീൽ ഗുരുക്കൾ, നാസർ ഗുരുക്കൾ വെണ്ണക്കോട്, പാലിയിൽ മുഹമ്മദ് ഗുരുക്കൾ, തോട്ടത്തിൽ അബൂബക്കർ ഗുരുക്കൾ, അനിൽകുമാർ ഗുരുക്കൾ കാവോട്ട് , വിപിൻ കുമാർ ഗുരുക്കൾ അത്തോളി, വി.പി. കോയ ഗുരുക്കൾ, കെ.പി.അബ്ദുള്ള മുസ്‌ലിയാർ മുയിപ്പോത്ത്, ചർച്ചയിൽ പങ്കെട്ത്തു . ഫെഡറേഷൻജില്ലാ ജനറൽ സെക്രട്ടറി കെ.കെ. ഇബ്റാഹീം സ്വാഗതവും - ജില്ലാട്രഷറർ എ.എം.എസ് അലവി നന്ദിയും രേഖപ്പെടുത്തി.
വാർത്ത: റിജുവാൻ പെരുമണ്ണ