പച്ചക്കറി തൈ വിതരണം ചെയ്തു
എസ്.വൈ.എസ് കല്ലേരി യൂണിറ്റ് സംഘടിപ്പിച്ച പഠന ക്ലാസും പച്ചക്കറിത്തൈ വിതരണവും കല്ലേരി മുതലക്കുണ്ട് നിലത്ത് വച്ച് നടന്നു. നൗഷാദ് സൈനിയുടെ അധ്യക്ഷതയിൽ ഐസിസി മുദദിസ് സിനാൻ അദനി മുടിക്കോട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി കെ ശറഫുദ്ധീൻ,സയ്യിദ് ആറ്റക്കോയ തങ്ങൾ എന്നിവർ തൈ വിതരണം നൽകി. കുന്നമംഗലം എസ്. വൈ. എസ് ദഅവ ഡയറക്ടറേറ്റ് അംഗം കെ പി ഉമർ കാമിൽ സഖാഫി വിഷയാവതരണം നടത്തി. കേരള മുസ്ലിം ജമാഅത്ത് പെരുവയൽ സർക്കിൾ പ്രസിഡന്റ് കെ.പി ബീരാൻ മുസ്‌ലിയാർ,എസ് വൈ എസ് കോഴിക്കോട് ജില്ലാ ക്യാബിനറ്റ് അംഗം എൻ.കെ ശംസുദ്ദീൻ, കല്ലേരി യൂണിറ്റ് ജനറൽ സെക്രട്ടറി കെ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ പ്രസംഗിച്ചു. കെ. ടി മുഹമ്മദ് അലി സ്വാഗതവും അഷ്റഫ് മുതലക്കുണ്ട് നന്ദിയും പറഞ്ഞു.