എസ്. വൈ. എസ് സാന്ത്വനവാരം ആംബുലൻസ് കൈമാറി
വാർത്ത: ഷംസു കല്ലേരി
കോഴിക്കോട്:
എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സാന്ത്വന വാരാചാരണത്തിന്റെ ഭാഗമായി എസ്. വൈ. എസ് ജില്ല കമ്മിറ്റി സഹായി വാദീസലാം, എസ്. വൈ.എസ് വടകര സോൺ സാന്ത്വനം കമ്മിറ്റി എന്നിവർക്ക് നൽകുന്ന ആംബുലൻസുകളുടെ സമർപ്പണം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ
നിർവഹിച്ചു. പരിപാടിയിൽ
കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, വി. പി. എം ഫൈസി വില്ല്യാപ്പള്ളി, എസ് വൈ എസ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി. കെ. അബ്ദുൽ കലാം, കെ. എ നാസർ ചെറുവാടി. കെ അബ്ദുള്ള സഅദി, അലവി സഖാഫി, ശംസുദ്ധീൻ പെരുവയൽ, ബഷീർ വെള്ളായിക്കോട്,
ഹാരിസ് തങ്ങൾ, വി. പി
കെ സലാം, ഇസ്മായിൽ ചെമ്മരത്തൂർ ഷബ്‌നാസ് വടകര സമ്പന്ധിച്ചു. സാന്ത്വനം വാരാചരണത്തിന്റെ ഭാഗമായി യൂണിറ്റുകളിൽ വിവിധ പരിപാടികളാണ് നടക്കുന്നത്. രോഗി സന്ദർശനം, സാന്ത്വന കേന്ദ്ര നവീകരണം, മെഡിക്കൽ കാർഡ് വിതരണം, ഗൃഹ സന്ദർശനം, മരുന്ന് വിതരണം, മെഡിക്കൽ ഉപകരണ വിതരണം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു വരുന്നു.
വാർത്ത: ഷംസു കല്ലേരി