Peruvayal News

Peruvayal News

UDF അംഗങ്ങളായി വിജയിച്ച സി.ഡി.എസ് മെമ്പർമാരെ ആദരിച്ചു.

UDF അംഗങ്ങളായി വിജയിച്ച സി.ഡി.എസ് മെമ്പർമാരെ ആദരിച്ചു.

                     NEWS
    UMMER MASTER CHEROOPA

മാവൂർ: 
മാവൂർ ഗ്രാമപഞ്ചായത്തിലേക്ക് സി.ഡി.എസ് മെമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് അംഗങ്ങളെ മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.
മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി എൻ.പി.അഹമ്മദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് വർക്കിംഗ് പ്രസിഡണ്ട് കെ.ആലി ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഉമ്മർ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് ജന.സെക്രട്ടറി വി.കെ.റസാഖ് മുഖ്യ പ്രഭാഷണം നടത്തി.
ഖദീജ കരീം, ജംഷീറ സഹദ്, ഹൈറുന്നിസ വലവീട്ടിൽ, പി.സരസകുമാരി. പി. റീഷ്മ ,ഷീജ കമ്പളത്ത്,പി.ജംഷീറ, പരുത്തൂളി നുസൈബ എന്നിവർ ആദരവ് ഏറ്റുവാങ്ങി.
എം.പി.അബുൽ കരീം, കെ.എം.എ.നാസർ മാസ്റ്റർ, കെ.ലത്തീഫ് മാസ്റ്റർ, സി.മുനീറത്ത് ടീച്ചർ, ശറഫുനിസ പാറയിൽ, ഫാത്തിമ ഉണിക്കൂർ, ശ്രീജ ആറ്റാഞ്ചീരി മേത്തൽ, പി.പി.ഗീതാമണി എന്നിവർ സംസാരിച്ചു.സെക്രട്ടറി ടി.ഉമ്മർ മാസ്റ്റർ സ്വഗതവും വി.കെ.ശരീഫ നന്ദിയും പറഞ്ഞു.


                          NEWS
            UMMER MASTER CHEROOPA

Don't Miss
© all rights reserved and made with by pkv24live