സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി രമേശൻ കരുവാച്ചേരിയെ കെ. പി. സി. സി സേവാദൾ ചീഫ് ഓർഗനൈസറായി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയമിച്ചതായി എ ഐ സി സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ അറിയിച്ചു
നീലേശ്വരം കരുവാച്ചേരി സ്വദേശിയായ രമേശൻ 14 വർഷത്തോളമായി സേവാദൾ ജില്ലാ ചെയർമാൻ ആയിരുന്നു കഴിഞ്ഞ 3വർഷമായി സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ആയി പ്രവർത്തിക്കുകയായിരുന്നു മുൻ മന്ത്രി എൻ രാധാകൃഷ്ണൻ സേവാദൾ ചെയർമാൻ ആയിരിക്കെ പരപ്പയിൽ വച്ച് പഞ്ചദിന സേവാദൾ ക്യാമ്പ് നടത്തി ശ്രദ്ധേയനായിട്ടുണ്ട് കെ എസ് യൂ വിലൂടെയും യൂത്ത് കോൺഗ്രെസ്സിലൂടെയും രാഷ്ട്രീയ പ്രവർത്തനത്തിൽ എത്തിയ രമേശൻ കാഞ്ഞങ്ങാട് ബ്ലോക് കോൺഗ്രസ് ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട് നീലേശ്വരം ഫാർമേഴ്‌സ് വെൽഫെയർ കോർപ്പറേറ്റീവ് സോസൈറ്റി പ്രസിഡന്റ് ആണ്.പള്ളിക്കര ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ ആയും പ്രവർത്തിച്ചിട്ടുണ്ട് ശബരിമല വികസനത്തിനായുള്ള പുണ്യം പൂങ്കാവനം പദ്ധതിയുടെ സംസ്ഥാന കോർ കമ്മിറ്റി അംഗവും ജില്ലാ ചെയർമാനും ആണ്. പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ ജില്ലയിൽനിന്നും നിരവധി സന്നദ്ധ വളന്റിയർമാരെ സന്നിധാനത്തു എത്തിച്ചു ശബരിമല പരിസര ശുചീകരണത്തിനായി നേതൃത്വം വഹിച്ചു.ജില്ലയിൽ ഒരു കാലത്ത് നിർജീവമായിരുന്ന സേവാദള്ളിനെ സജീവമാക്കിയത് രമേശൻ ജില്ല ചെയർമാൻ ആയതോടുകൂടിയാണ്. കെ. പി. സി. സി ക്കു കീഴിൽ കോൺഗ്രസിന്റെ പോഷക സംഘടനയുടെ സംസ്ഥാന അധ്യക്ഷനാവുന്ന ആദ്യ കാസർകോടുകാരൻ കൂടിയാണ് രമേശൻ കരുവാച്ചേരി