പൂനൂർ ജി എം യു പി സ്കൂളിന്റെ വിഷൻ 2025:
ബിരിയാണി ചലഞ്ചിന്റെ പ്രമോ വീഡിയോ ലോഞ്ചിംഗ്
സിനിമാ ഗാന രജയിതാവും സാഹിത്യകാരനുമായ പൂർവ്വ വിദ്യാർത്ഥി കാനേഷ് പൂനൂർ നിർവഹിച്ചു
പൂനൂർ ജി എം യു പി സ്കൂളിന്റെ വിഷൻ 2025 ന് വേണ്ടി പ്രാദേശിക ധനസമാഹരണാർത്ഥം നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ പ്രമോ വീഡിയോ ലോഞ്ചിംഗ് സിനിമാ ഗാന രജയിതാവും സാഹിത്യകാരനുമായ പൂർവ്വ വിദ്യാർത്ഥി കാനേഷ് പൂനൂർ നിർവഹിച്ചു. ചടങ്ങിൽ പബ്ലിസിറ്റി ചെയർമാൻ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ഇ ശശീന്ദ്രദാസ്, ജനറൽ കൺവീനർ ടി സി രമേശൻ, പബ്ലിസിറ്റി കൺവീനർ ഷമീർ ബാവ, ആർടിസ്റ്റ ഹസീബ് പൂനൂർ,സുബൈർ താന്നിയുള്ളതിൽ സി പി അബ്ദുൽ റഷീദ്, എ മുഹമ്മദ് സാലിഹ്, സി വി നാസർ, സലാം മലയമ്മ തുടങ്ങിയവർ സംസാരിച്ചു.