പുറമേരിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞുകയറി നിരവധി യാത്രക്കാര്‍ക്ക് പരിക്ക്.
ഇന്നലെ വൈകന്നേരം ആറുമണിയോടെയായിരുന്നു അപകടം.
വടകരയില്‍ നിന്ന് തൊട്ടില്‍പാലത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറിയത്. ബസിന്റെ അമിത വേഗമാണ് അപകടത്തിനിടയാക്കിയെതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ബസ് ഡ്രൈവര്‍ക്കും ബൈക്ക് യാത്രികനും പരിക്കേറ്റു. ബസ് യാത്രക്കാരായ അഷ്ന മൊകേരി, വിനോദന്‍ കരിങ്ങാട്, രമേശന്‍ പുതുക്കയം, നിമ്യ അമ്മങ്കണ്ടി, സജില, അമേഘ, അഖില്‍, ശശി എന്നിവരെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.