റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിൻ്റെ ചില്ലുകൾ എറിഞ്ഞു തകർത്തു.
മാവൂർ മീൻ മുള്ളമ്പാറ തെനയിൽ റഷീദിൻ്റെ ബസിൻ്റെ മുന്നിലെ ഗ്ലാസ് ആണ് ആണ് അർദ്ധരാത്രിയോടെ ബൈക്കിലെത്തിയ രണ്ടുപേർ എറിഞ്ഞു തകർത്തത്. ബൈക്കിൻ്റെ പുറകിൽ ഉണ്ടായിരുന്ന ആൾ കല്ലെറിയുന്ന ദൃശ്യങ്ങൾ വണ്ടി ഉടമയുടെ വീടിനു മുൻപിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
മാവൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാവൂരിലും പരിസരങ്ങളിലുമായി തുടർച്ചയായി ഇത്തരത്തിൽ ഗ്ലാസുകൾ തകർക്കപ്പെട്ട സംഭവങ്ങൾ ഉണ്ട്.
ഇന്നത്തേത് 13 ആം തവണയാണ് .