കത്തെഴുതിയ കുട്ടികളെത്തേടി വാർഡ് മെമ്പർ അവരുടെ വീട്ടിലെത്തി സമ്മാനം നൽകി
ചാത്തമംഗലം പഞ്ചായത്ത് കെട്ടാങ്ങൽ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്ററാണ് ഇത്തരത്തിലുള്ള മാതൃകാ പ്രവർത്തനം നടത്തിയത് ഇതിന് മുമ്പും ഇത്തരം കുട്ടികളുമായുളള പ്രവത്തനം നടത്തിയിട്ടുണ്ട് SSLC. പ്ലസ്ടു ഫുൾ എപ്ലസ് നേടിയ കുട്ടികളെ ആദരിക്കുകയും മറ്റുമാണ് നടത്തിയത് തന്റെ വാർഡിലെ ഏതൊരു ചെറിയ കുട്ടിയുടെയും അപിപ്രായങ്ങൾക്ക് വലിയ വിലയാണ് ഞാൻ നൽകുന്നത് എന്ന് വാർഡ് മെമ്പർ പറഞ്ഞു
മണാശ്ശേരി ഗവൺമെൻറ് എൽ.പി,യു.പി സ്ക്കൂളിലെ വിദ്യാർത്ഥികളായ ജന്ന ഫാത്തിമ പിലാശ്ശേരി, അമൻ മുഹമ്മദ് കണ്ടിയിൽ, നാസിഹ് ഉമ്മർ മുടപ്പനക്കൽ, ആദി ദേവ് കെ, ഫാത്തിമ മിൻഹ പി.കെ,എന്നീ കുട്ടികളാണ് കത്തയച്ചത് സ്ക്കൂളിൽ എത്രയും പ്രിയപ്പെട്ട എന്ന പേരിൽ നടത്തുന്ന ഭാഷാഭോഷണ പരിപാടിയുടെയും പഠനപ്രവർത്തനത്തിന്റെയും ഭാഗമായാണ് കത്തെയുതൽ നടന്നത്. പുതിയ തലമുറക്ക് അന്യമായ ഈരീതി പ്രോൽസാഹിപ്പിക്കെണ്ടതാണ് എന്നും മെമ്പർ അപിപ്രായപ്പെട്ടു അതിനാലാണ് തനിക്ക് കത്തെയുതിയ കുട്ടികൾക്ക് സമ്മാനപ്പൊതിയുമായി എത്തിയത്. ഞങ്ങൾ എഴുതിയ കത്തിന് മറുപടിയുമായി മെമ്പർ നേരിട്ട് എത്തിയപ്പോൾ കുട്ടികൾക്ക് അത് വലിയ സന്തോഷവുമായി .കുട്ടികളുടെ കത്തിൽ കൊറോണ കാലത്ത് മെമ്പർ നടത്തിയ പ്രവർത്തനങ്ങളെ പറ്റിയും, വികസന പ്രവർത്തനങ്ങളെ പറ്റിയും,പൊതുപ്രവർത്തനങ്ങളെ പറ്റിയുമാണ് പ്രതിപാതിച്ചത് വാർഡ് മെമ്പറോടപ്പം പി.കെ ഗഫൂർ, നിയാസ് എം.പി, മുഹമ്മദലി പിലാശ്ശേരി, സമദ് വടക്കെ ക്കണ്ടി എന്നിവരും സന്നിഹിതരായിരുന്നു