സർക്കാറിന് താക്കീതായി കളക്ട്രേറ്റ് ധർണ്ണ
മദ്യനയം തിരുത്തിയില്ലെങ്കിൽ ജനകീയ സമരം ശക്തമാക്കും. കുറുക്കോളി മൊയ്തീൻ
കോഴിക്കോട് : സംസ്ഥാനത്ത് മദ്യമാഫിയകൾക്ക് സഹായകരമാകുന്ന സർക്കാർ നയം തിരുത്താത്ത പക്ഷം ശക്തമായ ജനകീയ സമരത്തിന് തയ്യാറാവുമെന്ന് ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ എം.എൽ.എ. പറഞ്ഞു. ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന കമ്മിറ്റി കോഴിക്കോട് കളക്ട്രേറ്റിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. നേരത്തെ തന്നെ തുറക്കാൻ തീരുമാനിച്ച ഔട്ട്ലെറ്റ് കൾക്ക് പുറമെ ഇപ്പോൾ കൂടുതലായി 267 ബാറുകൾ കൂടി തുറക്കാനാണ് എൽ.ഡി.എഫ് സർക്കാർ തീരുമാനം. വിനോദത്തിനായ് സാധാരണ ജനങ്ങൾ കുടുംബ സമേതം പോകുന്ന പാർക്കുകൾ വരെ മദ്യപൻമാരുടെ താവളമാക്കുകയാണ്. ഒരു ജനാധിപത്യ സർക്കാർ സാമ്പത്തിക നേട്ടം മാത്രം നോക്കി നാട്ടിലെ സമാധാനം തകർക്കുകയാണ്. ഇത് നോക്കി നിൽക്കാനാവില്ലെന്ന് കുറുക്കോളി പറഞ്ഞു. ധർണ്ണയിൽ സീനിയർ വൈസ് പ്രസിഡണ്ട് ഇമ്പിച്ചി മമ്മു ഹാജി അധ്യക്ഷനായി.
പുതിയ ബാറുകൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാതലത്തിൽ ഇതിന്റെ നന്മയും തിൻമയും പറയുന്ന ഒരു ധവളപത്രമിറക്കാൻ സർക്കാറിനെ വെല്ലുവിളിക്കുന്നു എന്ന് ധർണ്ണയിൽ മുഖ്യ പ്രഭാഷണം നടത്തിയ എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായ് പറഞ്ഞു.
കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് സ്വാഗതം പറഞ്ഞു. ചടങ്ങിൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി.എം.കെ കാഞ്ഞിയൂർ, ജന. സിക്രട്ടറി കുഞ്ഞിക്കോമു മാസ്റ്റർ, ശിഹാബുദ്ദീൻ ഇബ്നു ഹംസ, പി.പി അസീസ്, എ.കെ അബ്ബാസ്, ഉമ്മർ വിളക്കോട്, ഷാജു തോപ്പിൽ, എ.എം എസ് അലവി, ടി.പി.എം മുഹ്സിൻ ബാബു, അഷ്റഫ് കൊടിയിൽ, മറിയം ടീച്ചർ, ഫൈസൽ ഒതായി, മജീദ് അമ്പലക്കണ്ടി,
സീനത്ത് കുന്നമംഗലം, കരീം കോപ്ലേരി, കദീജ ടീച്ചർ, അസ്മ നല്ലളം, ജമീല സി.കെ ചെക്യാട്, ' ടി.എം.സി അബൂബക്കർ, കെ.കെ കോയ, സുബൈർ നെല്ലൂളി, സൂപ്പി കെ.കെ, എം.വി മുഹമ്മദലി, അൻവർ ഷാഫി, ഇഖ്ബാൽ പൂക്കോട്, ജിജിത്ത് പൈങ്ങോട്ടുപുറം, ജാഫർ ജാതിയേരി, ഷരീഫ വാല്യക്കോട് സംസാരിച്ചു. ഹുസൈൻ കമ്മന നന്ദി പറഞ്ഞു.