പറവകൾക്ക് ദാഹജലം പദ്ധതി
ചാത്തമംഗലം പഞ്ചായത്ത് കട്ടാങ്ങൽ അഞ്ചാ വാർഡിൽ പറവകൾക്ക് ദാഹജലം പദ്ധതി വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉൽഘാടനം ചെയ്തു
ചാത്തമംഗലം പഞ്ചായത്ത് കെട്ടാങ്ങൽ വാർഡ് 5 ൽ കുടിനീരേകാം ... കുളിർ തണലാവാം (പറവകൾക്ക് ദാഹജലം) പദ്ധതി വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ തത്തമ്മപ്പറമ്പ് സഫ കുടു:ബശ്രീയിൽ വെച്ച് ഉൽഘാടനം ചെയ്തു .
വേനൽക്കാലം ആയി ചൂട് വളരെ കൂടുന്നു...
ഞങ്ങൾക്ക് ഒരു പാത്രത്തിൽ വെള്ളം വെക്കാൻ ആരും മറക്കരുതെ എന്ന ആശയം ഏറ്റടുത്താണ് വാർഡിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും പദ്ധതി നടപ്പിലാക്കുന്നത് .മനുഷ്യരെപ്പോലെ സഹജീവികളോടും നമ്മൾക്ക് ബാധ്യതയുണ്ട് എന്ന് വാർഡ് മെമ്പർ ഓർമപ്പെടുത്തി വാർഡ് സി.ഡി.എസ് അംഗം സാബിറ എൻ.കെ അധ്യക്ഷത വഹിച്ചു, മുൻ വാർഡ് മെമ്പർ പി നുസ്റത്ത്, പി.കെ ഗഫൂർ, ജാസ്മിൻ പരപ്പൻകുഴി, രേഖാ മാധവൻ, നസീമ പിലാശ്ശേരി, ബുഷ്റ ആലുംകണ്ടി, സലീന വടക്കെകണ്ടി ,സൈഫു തത്തമ്മപ്പറമ്പ്,അഷ്റഫ് പി.കെ,തുടങ്ങിയവർ സംബദ്ധിച്ചു