സൗജന്യ ഹെൽത്ത് ചെക്കപ്പും ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണവും സംഘടിപ്പിച്ചു
പെരുമണ്ണ :
ടാസ്ക് തയ്യിൽതാഴം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മെഡിക്കൽ കോളേജ് വിദ്യാർത്ഥി കൂട്ടായ്മയായ അപ്പൊത്തിക്കിരിയുമായി ഒത്തുചേർന്നുകൊണ്ട് സൗജന്യ ഹെൽത്ത് ചെക്കപ്പും ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണവും തയ്യിൽതാഴം അംഗനവാടിയിൽ വെച്ച് സംഘടിപ്പിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മുർഷിദ്, സെക്രട്ടറി തുഹിൻ, ഷാനവാസ്, സിന്ധു പാറച്ചോട്ടിൽ, ഗോപാലകൃഷ്ണൻ, മിഥുൻ, രമ്യ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. മെഡിക്കൽ കോളേജ് എം.ബി.ബി.എസ് വിദ്യാർത്ഥികളായ ആഖിൽ മുഹമ്മദ്, ആതിര കെ.എസ്, പ്രണവ്, സംഗീർത്ത് എന്നിവർ പങ്കെടുത്തു.