കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ
എജു സപ്പോർട്ട് സംഗമവും അവാർഡ് ദാനവും നടത്തി
കോഴിക്കോട്:
കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ എജു സപ്പോർട്ടിന്റെ നേതൃത്വത്തിൽ
സംഗമവും കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ സജീവമായി നടന്നപ്പോൾ കുട്ടികൾക്കായി വിവിധ തരം മത്സരങ്ങളും നടത്തിയിരുന്നു.
പരിപാടിയിൽ പങ്കെടുത്തവരെയും, വിജയികൾക്കും ഇന്ന് നടന്ന സംഗമത്തിൽ അവാർഡുകൾ വിതരണം ചെയ്തു.
ഹെഡ്മാസ്റ്റർ വി കെ ഫൈസലിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം എജു സപ്പോർട്ടിനു സജീവമായ പിന്തുണയും സഹായസഹകരണങ്ങളും ചെയ്തു കൊടുത്ത കെപി സഫിയ ടീച്ചർ ചടങ്ങിന് സ്വാഗതം പറഞ്ഞു.
സംഗമത്തിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും സജീവ പങ്കാളിത്തം വഹിച്ചു.
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ മിനി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു സംഗമം സംഘടിപ്പിച്ചത്.
രക്ഷിതാക്കളായ ഷബ്ന , നിമിത, വിദ്യാർത്ഥികളായ മെഹറിൻ , നിയ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാനസികമായ പിന്തുണ നൽകിയും, എജു സപ്പോർട്ടിനു തന്റെതായ് രീതിയിൽ പരിപൂർണ്ണ സഹായസഹകരണങ്ങൾ ചെയ്തുകൊടുത്ത വിപി റഹിയാനത്ത് ടീച്ചർ ചടങ്ങിൽ നന്ദിയും രേഖപ്പെടുത്തി