ജവഹർ അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻ്റ് ഇസഡ് എം എസ് അരീക്കോടിനും, ജവഹർ മാവൂരിനും ജയം.
മാവൂർ:
ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിക്കും അരിയാപറമ്പത്ത് പരശുരാമൻ മെമ്മോറിയൽ റണ്ണറപ്പിനും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഇസഡ് എം എസ് അരീക്കോടിനും ജവഹർ ഫുട്ബോൾ അക്കാഡമിക്കും ജയം.
ചലഞ്ചേഴ്സ് ചെറുവാടിയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഇസഡ് എം എസ് അരീക്കോട് പരാജയപ്പെടുത്തിയത്. അരീക്കോടിന് വേണ്ടി നാലു ഗോളും നേടിയത് അവരുടെ പതിനൊന്നാം നമ്പർ താരം സക്കീർ മാനുപ്പയാണ്. ചെറുവാടിക്ക് വേണ്ടി നബീലും ഫർഹാനും ഓരോ ഗോൾ വീതം നേടി.അമിഗോസ് നീലേശ്വരത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജവഹർ ഫുട്ബോൾ അക്കാഡമി തോൽപ്പിച്ചത്. ജവഹറിന്നായി നദീം രണ്ട് ഗോൾ നേടിയപ്പോൾ അമിഗോസിന് വേണ്ടി സുഹൈൽ ആശ്വാസ ഗോൾ നേടി. ഇന്ന് (ചൊവ്വ) രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയരായ ജവഹർ അക്കാഡമി മാവൂർ ജസ്ബ മുണ്ടുമുഴിയെ നേരിടും. മത്സരം രാത്രി 8 30ന്.