ജവഹർ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ്- കിരീടത്തിനായുള്ള കലാശക്കൊട്ട് ഇന്ന്.
മാവൂർ:
ജവഹർ മാവൂർ സംഘടിപ്പിക്കുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ കാത്തിരിപ്പിന് വിരാമമിട്ട് വിധിനിർണ്ണയത്തിനായുള്ള കലാശക്കൊട്ട് ഇന്ന് (വ്യാഴം)നടക്കും. ഫൈനൽ പോരാട്ടത്തിൽ അഭിലാഷ് പുവ്വാട്ടുപറമ്പ് റഷീദ വെഡ്ഡിംഗ്സ് എടവണ്ണപ്പാറയെ നേരിടും. വിജയികൾക്ക് പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിയും റണ്ണറപ്പാവുന്ന ടീമിന് അരിയാപറമ്പത്ത് പരശുരാമൻ മെമ്മോറിയൽ ട്രോഫിയും ഇരു ടീമിനും പ്രൈസ് മണിയും ലഭിക്കും. സെമിയിൽ ജസ് ബാത്ത് മുണ്ടുമുഴിയെ പരാജയപ്പെടുത്തിയാണ് റഷീദ വെഡ്ഡിംഗ്സ് എടവണ്ണപ്പാറ ഫൈനലിൽ എത്തിയത്. അഭിലാഷ് പുവ്വാട്ടുപറമ്പാവട്ടെ ആതിഥേയരായ ജവഹർ മാവൂരിനെ ട്രോസിലൂടെ പരാജയപ്പെടുത്തിയും. ഇന്നത്തെ മത്സരം രാത്രി 8 മണിക്ക്.