Peruvayal News

Peruvayal News

ജവഹർ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ്- റഷീദ വെഡ്ഡിംസ് എടവണ്ണപ്പാറ ചാമ്പ്യൻമാർ.


ജവഹർ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ്- റഷീദ വെഡ്ഡിംസ് എടവണ്ണപ്പാറ ചാമ്പ്യൻമാർ.
മാവൂർ:
ജവഹർ മാവൂർ സംഘടിപ്പിച്ച അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ  റഷീദ വെഡ്ഡിംഗ്സ് എടവണ്ണപ്പാറ ജേതാക്കളായി അഭിലാഷ് പുവ്വാട്ടുപറമ്പുമായി നടന്ന ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണവർ പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിയും പ്രൈസ് മണിയും കരസ്ഥമാക്കിയത്. 
അഭിലാഷ് പുവ്വാട്ടുപറമ്പിന് അരിയാപറമ്പത്ത് പരശുരാമൻ മെമ്മോറിയൽ ട്രോഫിയും പ്രൈസ് മണിയും ലഭിച്ചു. ടൂർണ്ണമെൻ്റിലെ മികച്ച കളിക്കാരനായി അഭിലാഷിൻ്റെ ഹർഷാദ് കുഡു വും ഡിഫൻററായി റഷീദ വെഡ്ഡിംഗ്സിൻ്റെ ഇനാസും  ഗോൾകീപ്പറായി റഷീദ വെസ്സിംഗ്സിൻ്റെ തന്നെ ഷിജിത്തിനേയും തെരെഞ്ഞെടുത്തു.വിജയികൾക്ക് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ ട്രോഫികൾ വിതരണം ചെയതു. ചടങ്ങിൽ തുടർച്ചയായി അൻപത് വർഷത്തോളം മാവൂർ ഗവ: മാപ്പിള യു.പി.സ്കൂളിലെ കുട്ടികൾക്ക് അന്നമൂട്ടിയ നെടുമ്പോക്കിൽ ആമിനത്താത്തയെ ആദരിച്ചു.ക്ലബ്ബ് പ്രസിഡണ്ട് കെ.ടി.അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ എം.പി.കരീം, ബിസ് ബിസ് മുജീബ്, കെ.ടി.അഫ്സൽ ബാബു എന്നിവർ പ്രസംഗിച്ചു. അഡ്വ: ഷമീം പക്സാൻ സ്വാഗതവും പി.എം ഹമീദ് നന്ദിയും പറഞ്ഞു.

Don't Miss
© all rights reserved and made with by pkv24live