ജവഹർ അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻ്റ്:
റഷീദ വെഡ്ഡിംഗ്സ് എടവണ്ണപ്പാറക്ക് മിന്നും ജയം.
മാവൂർ:
ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിക്കും അരിയാപറമ്പത്ത് പരശുരാമൻ മെമ്മോറിയൽ റണ്ണറപ്പിനും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ റഷീദ വെഡ്ഡിംഗ്സ് എടവണ്ണപ്പാറക്ക് തകർപ്പൻ ജയം.
ജസ്ബാത്ത് മുണ്ടു മുഴിയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി. റഷീദക്ക് വേണ്ടി ഇനാസും രാഹുലും രണ്ടും ഹുവാദും മണിയും ഓരോ ഗോൾ വീതവും നേടി.ജസ്ബാത്തിനായി അവരുടെ എട്ടാം നമ്പർ താരം ഫായിസ് ആശ്വാസ ഗോൾ നേടി. ഇന്ന് (ബുധൻ) കളിയില്ല. നാളെ (വ്യാഴം) യൂറോ എഫ് സി. മാവൂർ സ്പോൺസർ ചെയ്യുന്ന അഭിലാഷ് പുവ്വാട്ടു പറമ്പ് ഇസഡ് എം എസ് അരീക്കോടിനെ നേരിടും. മത്സരം രാത്രി 8 30ന്.