ജവഹർ അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻ്റ്:
അഭിലാഷ് പുവ്വാട്ടുപറമ്പ് സെമിയിൽ
മാവൂർ:
ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിക്കും അരിയാപറമ്പത്ത് പരശുരാമൻ മെമ്മോറിയൽ റണ്ണറപ്പിനും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ അഭിലാഷ് പുവ്വാട്ടുപറമ്പ് സെമിയിൽ പ്രവേശിച്ചു.ഇസഡ് എം എസ് അരീക്കോടുമായി നടന്ന മത്സരത്തിൻ്റെ അവസാന മിനിട്ടിൽ അഭിലാഷിൻ്റെ കളിക്കാരനെ ഫൗൾ ചെയ്തതിനാൽ റഫറി വിധിച്ച പെനാൽട്ടി അംഗീകരിക്കാതെ അരീക്കോട് ടീം കളിക്കളം വിട്ടതിനാൽ റഫറി അഭിലാഷ് പുവ്വാട്ടുപറമ്പിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
അരീക്കോട് ഈ സമയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിട്ടു നിൽക്കുകയായിരുന്നു. മാവൂർ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് മാവൂർ വിജയൻ കളിക്കാരുമായി പരിചയപ്പെട്ടു.ഇന്ന് ആദ്യ സെമി ഫൈനലിൽ റഷീദ വെഡ്ഡിംഗ്ഗ്സ് എടവണ്ണപ്പാറ ഫൈറ്റേഴ്സ് കൊടിയത്തൂരിനെ നേരിടും. മത്സരം രാത്രി 8 30ന്.