ജവഹർ അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻ്റ്- ആതിഥേയരായ ജവഹർ മാവൂർ സെമിയിൽ.
മാവൂർ:
ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിക്കും അരിയാപറമ്പത്ത് പരശുരാമൻ മെമ്മോറിയൽ റണ്ണറപ്പിനും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ആതിയേരായ ജവഹർ മാവൂർ സെമിയിൽ പ്രവേശിച്ചു. കോസ്‌മോസ് തിരുവമ്പാടിയെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തി. ജവഹറിന് വേണ്ടി ഇർഫാനും.ജിഫ് ഷാനും ഓരോ ഗോൾ വീതം നേടി. ഇന്ന് (ഞായർ)രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ആതിഥേയരായ ജവഹർ മാവൂർ യൂറോ എഫ് സി മാവൂർ സ്പോൺസർ ചെയ്യുന്ന അഭിലാഷ് പുവ്വാട്ടുപറമ്പിനെ നേരിടും. മത്സരം രാത്രി 8 30ന്.