ജെ.ഡി.റ്റി
ശതാബ്ദി ഉദ്ഘാടനം
മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
കരുണയുടെ നൂറ്റാണ്ട് " സമഗ്രതയുടെ ദർശനം "
എന്ന സന്ദേശവുമായി
ഒരു വർഷം നീണ്ടു നിൽക്കുന്ന
JDT സ്ഥാപനങ്ങളുടെ
നൂറാം വാർഷികത്തിന് തുടക്കമായി.
പരിപാടി
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ജന്മിത്വത്തിനും വൈദേശിക ആധിപത്യത്തിനുമെതിരെ നടന്ന കാർഷിക ലഹളയെ തുടർന്നു അനാഥരായവരെ സംരക്ഷിക്കാൻ ഉദയം കൊണ്ട JDT ഇന്ന് അതിന്റെ യശസ്സ് എത്രയോ ഉയർന്നിട്ടുണ്ടെന്നും സർക്കാറിന്റെ മുഴുവൻ പിന്തുണയും ജെ.ഡി.റ്റി സംരംഭങ്ങൾക്ക് ഉണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു
ജെ.ഡി.റ്റി. പ്രസിഡന്റ് സി.പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.
ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാർ
മലബാർ ഗ്രൂപ്പ് എം.ഡി. എം.പി. അഹമ്മദ് വിവിധ
പദ്ധതികൾ വിശദീകരിച്ചു.
പൊതു മരാമത്ത് വകുപ്പ് മന്ത്രി. മുഹമ്മദ് റിയാസ്,
പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി,
എം.കെ.രാഘവൻ എം.പി.,
തോട്ടത്തിൽ രവീന്ദ്രർ എം.എൽ.എ., നവാഫ് ബീരാൻ ,രവീന്ദ്രൻ, തുങ്ങിയ പ്രമുഖർ സംസാരിച്ചു.
ജെ.ഡി.റ്റി. ജനറൽ സെകട്ടറി ഡോ.പി.സി. അൻവർസ്വാഗതം പറഞ്ഞു.
മീഡിയാ വേൾഡ് ന്യൂസ് കോഴിക്കോട്