ചലഞ്ചേഴ്‌സ് സ്വിമ്മിങ് അക്കാദമിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കുന്ദമംഗലം അജ്‌വ ഹോട്ടലിൽ കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ അഡ്വ പി ടി എ റഹീം നിർവഹിച്ചു. .ലോഗോ കോഴിക്കോട് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ എം എൽ യുടെ പക്കൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ ചലഞ്ചേഴ്‌സ് സ്വിമ്മിങ് അക്കാദമി ചെയർമാൻ കെ പി ബാബുരാജ് അധ്യക്ഷത വഹിച്ചു അന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ഒരു മിനിറ്റ് മൗനപ്രാർത്ഥന നടത്തിയതിന് ശേഷമാണ് ചടങ്ങ് ആരംഭിച്ചത്.കൂടാതെ ചടങ്ങിൽ വനിതാ ദിനത്തോടനുബന്ധിച്ച് ദേശീയ വനിതാ കമ്മീഷനും കേരള വനിതാ കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടി വനിതാ പാർലിമെന്റിൽ ആദരം ലഭിച്ച ചലഞ്ചേഴ്‌സ് സ്വിമ്മിങ് അക്കാദമി വൈസ് ചെയർമാനും ചീഫ് ഇൻസ്ട്രക്ടറുമായ സ്നേഹ പ്രഭയെ എം എൽ എ അനുമോദിക്കുകയും ഷാൾ അണിയിക്കുകയും ചെയ്തു. ചടങ്ങിൽ ചലഞ്ചേഴ്‌സ് സ്വിമ്മിങ് അക്കാദമി ജനറൽ സെക്രട്ടറി പി എം മഹേന്ദ്രൻ ,സ്വാഗതം പറഞ്ഞു, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി മുഖ്യാതിഥി ആയി.എം പ്രദീപ് കുമാർ (റിട്ട.സൂപ്രണ്ട് ഓഫ് പോലീസ്,കോഴിക്കോട് കോർഡിനേറ്റർ ട്രോമാ കെയർ),ജില്ല പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ലിജി പുൽകുന്നുമ്മൽ,വൈസ് പ്രസിഡന്റ് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വി അനിൽകുമാർ,ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ,മാവൂർ പഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ,കളരിപ്പയറ്റ് അസോസിയേഷൻ ജില്ല പ്രസിഡന്റ് എ മൂസ ഹാജി,കുന്ദമംഗലം ഡെവലപ്മെന്റ് കമ്മിറ്റി പ്രസിഡന്റ് കെ പി വസന്തരാജ് പാറ്റേൺ കാരന്തൂർ ജനറൽ സെക്രട്ടറി പി യൂസഫ്,മാവൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രഞ്ജിത്ത് ടി, മാവൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അപ്പുണ്ണി, റെസിഡൻസ് കോർഡിനേഷൻ കമ്മിറ്റി പാറപ്പുറത്ത് രാജൻഎന്നിവർ സംബന്ധിച്ചു.ചടങ്ങിൽ ചലഞ്ചേഴ്‌സ് സ്വിമ്മിങ് അക്കാദമി ട്രഷററും മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനറുമായ എം സിബഗത്തുള്ള നന്ദിയും പറഞ്ഞു.