തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ നിഷേധം, ആയഞ്ചേരിയിൽ തൊഴിലാളികൾ സമരത്തിലേക്ക്
ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ മാടോള്ളതിൽ - നാളോംകാട്ടിൽ ഭാഗങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് അർഹതപ്പെട്ട തൊഴിൽ ദിനങ്ങൾ നിഷേധിച്ച പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് തൊഴിലാളികൾ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി. കോവിഡാനന്തര വറുതിയുടെ കാലഘട്ടത്തിലും ഇവർക്ക് അറുപത് തൊഴിൽ ദിനങ്ങളാണ് നൽകിയത്. 100 തൊഴിൽ ദിനങ്ങൾ നിർബന്ധമായും നൽകണമെന്ന സർക്കാർ ഉത്തരവ് ആയഞ്ചേരിയിൽ ബാധകമല്ല.
ലീബ നാളോംകാട്ടിൽ, ലീല കല്ലനാണ്ടിയിൽ, ഷൈമ യു, ശോഭ സി.കെ. എന്നിവർ നേതൃത്വം നൽകി.