റോഡ് വികസനം ഫറോക്ക് പൈതൃക ടൗണിനെ ഒഴിവാക്കണം
രാമനാട്ടുകര :
എയർപോർട്ട് , റെയിൽ വേ സ്റ്റേഷൻ റോഡ് വികസനം യാഥാർത്ഥ്യമാക്കുന്നതിനായ് അക്വിസേഷൻ നടത്തുമ്പോൾ
പൈതൃക നഗരമായ ഫറോക്ക് ടൗണി ഒഴിവക്കണമെന്നും
ടൗണിലെ നിലവിലുള്ള കട കമ്പോളങ്ങളും ടൗണും മോഡി കൂട്ടി
മനോഹരമാക്കി പൗരാണിക പ്രൗഡി നില നിർത്തണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി
ബേപ്പൂർ മണ്ഡലം യൂത്ത് വിംഗ് കൺവെൻഷൻ ആവശ്യപ്പെട്ടു.
യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ ടി. ജോയ് ഉദ്ഘാടനം ചെയ്തു .മണ്ഡലം യൂത്ത് പ്രസിഡണ്ട് പി.സി. ഷംസിർ അധ്യക്ഷനായി. യൂത്ത് സംസ്ഥാന സെക്രട്ടറി സലീം രാമാനാട്ടുകര
ടി നസിറുദ്ദീൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.എം. ഹനീഫ ,മണ്ഡലം പ്രസിഡന്റ്
ഒ.പി രാജൻ ,മനാഫ് കാപ്പാട് , എം ബാബുമോൻ , കെ പ്രേമൻ , എം.അനിൽകുമാർ , ഷംസീർ പള്ളിക്കര, വി.സി ഗോപാലകൃഷ്ണൻ ,ടി.പി നൗഷിദ് സംസാരിച്ചു.