സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ കുറ്റിക്കാട്ടൂർ പൗരാവലിയുടെ അനുശോചന പ്രമേയം
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി കുറ്റിക്കാട്ടൂർ ടൗണിൽ ചേർന്ന പൗരാവലിയുടെ അനുശോചന യോഗത്തിൽ അവതരിപ്പിച്ച അനുശോചന പ്രമേയം.
ഇത്യൻ യൂനിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും കേരള മുസ്ലിംകളുടെ ആത്മീയാചാര്യനും തുല്യതയില്ലാത്ത കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, മത ജാതി രാഷ്ട്രീയ ബേദമന്യേ ആധരിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിത്വത്തിനുടമയുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തണ്ടളുടെ ദേഹവിയോഗത്തിൽ കുറ്റിക്കാട്ടൂരിലെ പൗരാവലി അഗാദമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
ഏത് പ്രതിസന്ധിയിലും മന്ദസ്മിതം തൂകി പ്രശ്ന പരിഹാരത്തിൻ്റെ പ്രകാശഗോപുരമായി വർത്തിക്കാനദ്ദേഹത്തിന് സാധിച്ചു.
സമൂഹത്തിലെ അവശതയനുഭവിക്കുന്നവർക്കും ദരിദ്രർക്കും ആശാ കേന്ദ്രമായിരുന്നു പാണക്കാട് തങ്ങൾ.
മതേതര കേരളത്തിനു 'നികത്താനാവാത്ത നഷ്ടമാണ് തങ്ങളുടെ മരണം മൂലം സംഭവിച്ചിരിക്കുന്നത്.
പാരമ്പര്യ തനിമയുടെ ചന്ദ്ര ശോഭയിൽ തിളങ്ങി എല്ലാ വിഭാഗങ്ങളുടേയും ആദരവ് പിടിച്ച് പറ്റിയ ഹൈദരലി ശിഹാബ് 2009ൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ് മുസ്ലിം ലീഗിൻ്റെ അമരത്ത് എത്തിച്ചേർന്നത്.
കാലയവനികക്കുള്ളിൽ വിശ്രമജീവിതത്തിനായി വഴിമാറിയ തങ്ങൾ കേരളീയ പൊതുമണ്ഡലത്തിൽ തെളിച്ച പ്രകാശം കെടാവിളക്കായി എന്നും നിലനിൽക്കും
ആ മഹൽ വ്യകതിയുടെ പാരത്രിക ജീവിതം സുഖത്തിലും സന്തോഷത്തിലുമാവട്ടെ എന്ന പ്രാർഥനയോടെ കുറ്റിക്കാട്ടൂരിലെ പൗരാവലിയുടെ അനുശോചനം രേഖപ്പെടുത്തുന്നു.
ചടങ്ങിൽ KP കോയ ഹാജി അദ്ധ്യക്ഷത വഹിച്ചു. NKയൂസ്ഫ് ഹാജി സ്വാഗതം പറഞ്ഞു .
മുജീബ് റഹ്മാൻ ഇടക്കണ്ടി പ്രമേയം അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ട് അനീഷ് പാലാട്ട്,ATബഷീർ ഹാജി, പൊതാത്ത് മുഹമ്മദ് ഹാജി( IUML), MT മാമുക്കോയ (cpm), അനീഷ് കൊളക്കാടത്ത് (INC), രാജിവ് ചാത്തമ്പത്ത് (BJP), ബഷീർ പി.പി (INL), PM ബാബു, MP സലീം, AVകോയ,KP സുരേന്ദ്രൻ, മാമു ചാലിയറക്കൽ, AM അബ്ദുള്ളക്കോയ എന്നിവർ അനുശോചനം രേഖപ്പെടുത്തി.