ദ്വിദിന ദേശീയ പണിമുടക്ക്:
ബേപ്പൂർ മണ്ഡലത്തിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
ഫറോക്ക് :
കേന്ദ്രസർക്കാറിന്‍റെ ജനദ്രോഹ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 28, 29 തീയതികളിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക് ബേപ്പൂർ
മണ്ഡലത്തിൽ വൻ വിജയമാക്കാൻ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തിയെന്ന് സംയുക്ത സമരസമിതി ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ സിദ്ധീഖ് വൈദ്യരങ്ങാടിയും കൺവീനർ എം സമീഷും അറിയിച്ചു. 'ജനങ്ങളെ
സംരക്ഷിക്കുക; രാജ്യത്തെ രക്ഷിക്കുക' മുദ്രാവാക്യമുയർത്തി കേന്ദ്ര ട്രേഡ് യൂനിയനുകളാണ് സമരം സംഘടിപ്പിക്കുന്നത്.
ജില്ലാ ഐക്യ ട്രേഡ് യൂനിയന്റെ വാഹന പ്രകരണ ജാഥക്ക്18 ന് മണ്ഡലത്തിൽ ഫറോക്കിലും രാമനാട്ടുകരയിലും സ്വീകരണമൊരുക്കും.21,22,23 തിയ്യതികളിലായി സമരത്തിന്റെ
മേഖല പ്രചരണ ജാഥകളും 23,24,25 തിയ്യതികളിൽ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രജരണ കാമ്പയിനും ,25,26 തിയ്യതികളിൽ കടകളിലും വ്യവസായസ്ഥാപനങ്ങളിലും കയറി പണിമുടക്ക് നോട്ടീസ് നൽകും . മാർച്ച് 26 ന് തൊഴിലാളികളുടെ വീടുകളിൽ സമരജ്വാല തെളിയിക്കും.25 മുതൽ 27 വരെ മണ്ഡലത്തിൽ പന്തംകൊളുത്തി പ്രകടനങ്ങൾ നടത്തും. പണിമുടക്ക് ദിവസം എല്ലാ കേന്ദ്രങ്ങളിലും കലാ പരിപാടികളും സംഘടിപ്പിക്കും