Peruvayal News

Peruvayal News

ദേശീയ വിദ്യാഭ്യാസ നയത്തിൽ ഭാഷാ പഠനങ്ങളെ അവഗണിക്കരുത്:കെ.എ.ടി.എഫ്.

ദേശീയ വിദ്യാഭ്യാസ നയത്തിൽ ഭാഷാ പഠനങ്ങളെ അവഗണിക്കരുത്:
കെ.എ.ടി.എഫ്.

കോഴിക്കോട്: 
ദേശീയ  വിദ്യാഭ്യാസ നയത്തിൽ ഭാഷാ പഠന സംവിധാനങ്ങളെ അവഗണിക്കരുതെന്ന് കെ എ ടി എഫ് റവന്യു ജില്ലാ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
കേരളത്തിൻ്റെ സമ്പദ്ഘടനയിൽ ഏറെ സ്വാധീനം ചെലുത്തിയ അറബി ഉൾപ്പടെയുള്ള  ഭാഷകളുടെ നിലവിലെ പഠന സംവിധാനങ്ങൾ നിലനിർത്തണമെന്നും വിവിധ രാജ്യങ്ങളിൽ തൊഴിൽ നേടുവാൻ പ്രാപ്തരാക്കുന്ന ഭാഷാ ശേഷി നേടുന്ന പഠനങ്ങൾ നടത്തുവാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകണമെന്നും കെ.എ ടി എഫ് ആവശ്യപ്പെട്ടു.
      കോർപ്പറേഷൻ കൗൺസിലർ കെ. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് സലാം കാവുങ്ങൽ അദ്ധ്യക്ഷത വഹിച്ചു. കെ.എ ടി ഫ് സംസ്ഥാന പ്രസിഡണ്ട് എം പി അബ്ദുൽ ഖാദിർ മുഖ്യ പ്രഭാഷണം നടത്തി സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി.അബ്ദുൽ ഹഖ്
എം.എ ലത്തീഫ് ,നൗഷാദ് കോപ്പിലാൻ , അബ്ദുൽ റഷീദ് ഖാസിമി, കെ.വി അബ്ദുൽ ജൈസൽ,അഷ്റഫ് ചാലിയം, എ.അബ്ദുൾ റഹീം തുടങ്ങിയവർ സംസാരിച്ചു.
      പുതിയ ഭാരവാഹികൾ: 

       പ്രസിഡണ്ട് അബ്ദുൽ സലാം

    സെക്രട്ടറി അബ്ദുൽ ജൈസൽ

         ട്രഷറർ അബ്ദുൽ ഹഖിം

അബ്ദുസ്സലാം കാവുങ്ങൽ (പ്രസിഡണ്ട്)
ടി.കെ.അബ്ദുൽ അസീസ് ,മജീദ് നന്മണ്ട, കെ.കെ.അൻസാർ, ഐ സൽമാൻ, പി.സി അഷ്റഫ്  (വൈസ് : പ്രസി)
കെ.വി.അബ്ദുൽ ജൈസൽ (ജനറൽ സെക്രട്ടറി)
എ.അബ്ദുൾ റഹീം സി.കെ..സാജിദ്, കെ.പി സമീർ ,ഷാജഹാൻ അലിഅഹമ്മദ്, പി.അബ്ദുൽ റാസിഖ് ( സെക്രട്ടറിമാർ )
പി.കെ.അബ്ദുൽ ഹഖീം  (ട്രഷറർ)

Don't Miss
© all rights reserved and made with by pkv24live