കെ.എം.സി.ടി കമ്മ്യൂണിറ്റി ഡെന്റൽ ക്ലിനിക്കിന്റെയും ,ആയുർവേദ ക്ലിനിക്കിന്റെയും ഉദ്‌ഘാടന കർമ്മം നിർവഹിച്ചു
കൊടിയത്തൂർ :
കൊടിയത്തൂർ പന്നിക്കോട് കെഎംസിടി യുടെ കീഴിലുള്ള കമ്മ്യൂണിറ്റി ഡെന്റൽ ക്ലിനിക്കിന്റെ ഉദ്‌ഘാടന കർമ്മം ബഹു: തിരുവമ്പാടി എം എൽ എ ശ്രീ.ലിൻഡോ ജോസഫ് നിവഹിച്ചു. ആയുർവേദ ക്ലിനിക്കിന്റെ ഉദ്‌ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .ഷംലുലത്ത് നിവഹിച്ചു.ഉദ്‌ഘാടന ചടങ്ങിനോട് അനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു .കെഎംസിടി ഗ്രൂപ്പ് ചെയർമാൻ ഡോ.കെ മൊയ്‌ദു ,ഡോ .ആയിഷ നസ്രിൻ ,ഡോ.മനോജ് കുമാർ ഡോ.ശുഭശ്രീ എന്നിവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.