സമാധാന ശ്രമങ്ങൾക്ക്
അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണം:
കെ എൻ എം.
കൊടിയത്തൂർ :
റഷ്യ - ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാതലത്തിൽ സമാധാന ശ്രമങ്ങൾക്ക് അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണമെന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സൗത്ത് കൊടിയത്തൂരിൽ സംഘടിപ്പിച്ച മഹല്ല് കുടുംബ സംഗമം അഭിപ്രായപ്പെട്ടു.
ഇസ്‌ലാം: അതിരുകളില്ലാത്ത കാരുണ്യം, സുതാര്യമായ ദർശനം എന്ന പ്രമേയത്തിൽ ഐ.എസ്.എം സംസ്ഥാന കാംപെയ്നിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന 'ഇസ്‌ലാം:എന്റെ ആദർശം, എന്റെ അഭിമാനം' എന്ന പേരിലുള്ള മഹല്ല് കുടുംബ സംഗമം
കെ.എൻ എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു.
ജന: സെക്രട്ടറി എം. മുഹമ്മദ് മദനി അദ്ധ്യക്ഷ്യത വഹിച്ചു.
സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്യത്തിന്റെ വിഷയത്തിൽ ഭരണഘടന നൽകുന്ന അവകാശങ്ങളോട് ചിലർ കാണിക്കുന്ന ഇരട്ടത്താപ്പ് മതേതര സമൂഹം തിരിച്ചറിയണം. സംഗമം അഭിപ്രായപ്പെട്ടു.
ഹാഫിസ് റഹ് മാൻ മദനി പുത്തൂർ മുഖ്യപ്രഭാഷണം നടത്തി.
എം.അബ്ദുറഹിമാൻ മദനി, എം.അഹമ്മദ് കുട്ടി മദനി, ശബീർ കൊടിയത്തൂർ, ഇ മോയിൻ മാസ്റ്റർ, പി.അബ്ദുറഹിമാൻ സലഫി, പി.പി. സബീൽ, മൈമൂന ടീച്ചർ, എം മുഹമ്മദ് മാസ്റ്റർ സംസാരിച്ചു.